ശ്രീകൃഷ്ണപുരം: ലോകകപ്പ് ഫുട്ബാൾ ലഹരിക്കൊപ്പം ക്രിസ്തുരാജ എ.എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി കിക്കോഫും ഫുട്ബാൾ ക്വിസും സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ ചാറ്റൽ മഴയെ കൂസാതെ വിദ്യാർത്ഥികൾ ഫുട്ബാൾ ലഹരിയിലമർന്നു. കിക്കോഫ് മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ പന്തുതട്ടി നിർവ്വഹിച്ചു. പ്രധാനാദ്ധ്യാപിക സി.എം.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.ഓമന വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.എം.ഉഷാദേവി വായനാ സന്ദേശവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |