
തിരുവനന്തപുരം: ലോകമാകെയുള്ള ഫുട്ബാൾ ആവേശത്തിൽ പങ്ക് ചേരാൻ മന്ത്രിമാരും നിയമസഭാ സാമാജികരും നാളെ (ചൊവ്വ) ബൂട്ട് കെട്ടി അർജന്റീനയുടെ ജെഴ്സിയണിഞ്ഞ് കളത്തിലിറങ്ങും.
ലോകകപ്പ് ത്രില്ലറിൽ പങ്ക് ചേർന്ന് തിരുവന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഓക്സിജൻ കപ്പ് ഫുട്ബാൾ പ്രദർശന മത്സരത്തിൽ ബ്രസീൽ ജഴ്സിയിൽ എത്തുന്ന മാദ്ധ്യമ പ്രവർത്തകരാണ് എതിരാളികൾ. നാളെ വൈകിട്ട് 6ന് ബൈപാസ് റോഡിലുള്ള കോവളം ഇൻഡോർ ടർഫിലാണ് മത്സരം .
ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കിക്ക് ഔട്ട് ഡ്രഗ്സ് ' എന്ന സന്ദേശവുമായി നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് നിർവഹിക്കും. കായിക മന്ത്രി ഒ.ജെ ജനീഷ് സ്പീക്കേഴ്സ് ഇലവനെ നയിക്കും. മാദ്ധ്യമ പ്രവർത്തകരുടെ ടീമിനെ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാർ നയിക്കും.
സ്പീക്കഴേസ് ഇലവനിൽ മന്ത്രിമാരായ ടി.സിദ്ദിഖ്, റോജി എം ജോൺ, ചീഫ് വിപ്പ് അപുജോൺ ജോസഫ് എന്നിവരും കളത്തിലിറങ്ങും. എം.എൽ.എ മാരായ വി ടി ബൽറാം, എം.വിജിൻ, പി.കെ ഫിറോസ്, കെ.വി സുമേഷ്, വി.കെ.സനോജ്, അരുൺകുമാർ എം.എസ്, കെ.പ്രേംകുമാർ, ടി.പി അഷ്റഫലി, കെ.എം.അഭിജിത്, വി.എസ് ജോയ്, പി.കെ നവാസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.
സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകൻ എബിൻ റോസ് കളി നിയന്ത്രിക്കും. ലോകകപ്പ് ആവേശത്തിനും ലഹരി വിരുദ്ധ പോരാട്ടത്തിനും തലസ്ഥാനത്തെ മാദ്ധ്യമ സമൂഹത്തിന്റെ പിന്തുണ പ്രഖ്യാപിക്കാനാണ് ഈ മത്സരമെന്ന് പ്രസിഡന്റ് എസ്.ശ്രീകേഷും സെക്രട്ടറി പി.ആർ . പ്രവീണും അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |