പാലക്കാട്: പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടിയിൽ അബുവിന്റെ മകൻ അഷറഫിനെ (42) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
പട്ടാമ്പിയിലെ കൊപ്പത്ത് ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയുടെ ഡ്രൈവർ വളാഞ്ചേരി സ്വദേശിയായ സുനിൽ മദ്യപിച്ച് അപകടം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. ഇതേ ഓട്ടോയിലെ യാത്രക്കാരനായിരുന്നു മരിച്ച അഷറഫ്. ഇയാളുടെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അതേസമയം അഷറഫിന്റെ മരണകാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |