SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.54 AM IST

അദാലത്ത് 17ന്

court
.

പാലക്കാട്: സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിലവിലുള്ള പരാതികൾ തീർപ്പാക്കുന്നതിന് പാലക്കാട് ജില്ലയിൽ ആഗസ്റ്റ് 17ന് പരാതി പരിഹാര അദാലത്ത് നടത്തും. രാവിലെ 10.30 മുതൽ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും, അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡി.പി കോൺഫറൻസ് ഹാളിലുമാണ് അദാലത്ത്. കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികവർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷന് സമർപ്പിച്ചതും വിചാരണയിലിരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കേട്ട് പരാതികൾ തീർപ്പാക്കും. പോലീസ്, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി/പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ADALATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL