SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

21 ലക്ഷം നൽകി

adalath
നെന്മാറ ഡിവിഷൻ ഓഫീസിൽ നടന്ന അദാലത്ത് കെ.പ്രേമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

നെന്മാറ: വന്യജീവി ആക്രമണംമൂലം ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായത് പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തിൽ 21 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. നെന്മാറ വനം ഡിവിഷനുകീഴിലുള്ള കൊല്ലങ്കോട്, നെല്ലിയാമ്പതി, ആലത്തൂർ റേഞ്ചുകളിലായി ലഭിച്ച അപേക്ഷകളിലാണ് തുക അനുവദിച്ചത്. അദാലത്തിൽ പുതുതായി 10 പരാതികൾ ഉൾപ്പെടെ 36 പരാതികളാണ് പരിഗണിച്ചത്. നെന്മാറ ഡിവിഷൻ ഓഫീസിൽ നടന്ന അദാലത്ത് കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ദിനേഷ്, പി.മായാണ്ടി, സി.പ്രസാദ്, സി.രേണുക, നെന്മാറ ഗ്രാമപ്പഞ്ചായത്തംഗം എം.ആർ.നാരായണൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എൻ.സുബൈർ, മുരളീദാസ് തുടങ്ങിയവർ സംസാരിച്ചു. വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡിവിഷനുകീഴിൽ സോളാർ വേലി നിർമാണം പൂർത്തീകരണത്തിലേക്ക് നീങ്ങിയതായും, ജനവാസമേഖലയ്ക്ക് സമീപമുള്ള വനമേഖലയിലെ 120 ഹെക്ടർ സ്ഥലത്ത് അടിക്കാടുകൾ വെട്ടി വൃത്തിയാക്കിയതായും നെന്മാറ ഡി.എഫ്.ഒ. പി.പ്രവീൺ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL