
വളളിക്കോട് : ഗ്രാമപഞ്ചായത്ത് സി.ഡി.എസ് 11-ാം വാർഡിൽ തുടങ്ങിയ പൊലിവ് അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സരിത മുരളി, ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗീതാകുമാരി , തോമസ് ജോസ്, പദ്മാ ബാലൻ, അഭിലാഷ് ബി.പിളള, വിനീത, സി ആർ ദീപ, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
