
പത്തനംതിട്ട : ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ പി.ബി നൂഹിന്റെ നേതൃത്വത്തിൽ ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ വിലയിരുത്തി. ജില്ലയിലെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം ജില്ല കളക്ടർ എസ്. പ്രേം കൃഷ്ണൻ വിശദീകരിച്ചു. ആദ്യഘട്ട റാൻഡമൈസേഷനും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനവും പൂർത്തിയാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. ഇന്നത്തെ രണ്ടാംഘട്ട റാൻഡമൈസേഷന് ശേഷം പോളിംഗ് ഉദ്യോഗസ്ഥരുടെ അടുത്ത പരിശീലനം ആരംഭിക്കും. ഏപ്രിൽ ഒന്ന് മുതൽ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കും. സി വിജിലും എം.സി.സിയും എം.സി.എംസിയും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല കളക്ടർ അറിയിച്ചു.
റിട്ടേണിംഗ് ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും പ്രവർത്തനം ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ ഹർഷിൽ ആർ മീണ വിലയിരുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലിസ് സജ്ജീകരണം ജില്ല പോലീസ് മേധാവി ആർ ആനന്ദ് വിശദീകരിച്ചു. ജില്ലയിലെ പൊതുനിരീക്ഷകർ, പോലീസ് നിരീക്ഷകൻ, ചെലവ് നിരീക്ഷകൻ എന്നിവരുമായും അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ, ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ കൂടിക്കാഴ്ച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |