SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.33 PM IST

സ്വീപ് സ്ലോ റൺ ക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
flag

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടത്തിന്റെയും സ്വീപിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ലോ റൺ ക്യാമ്പയിൻ ജില്ല കളക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റ് ഗേറ്റിൽ നിന്ന് ആരംഭിച്ച സ്ലോ റൺ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. ജില്ലാ കളക്ടർ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. 14 കേരള എൻസിസി ബറ്റാലിയൻ കേഡറ്റ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ , സ്‌പോർട്‌സ് ഹോസ്റ്റൽ കുട്ടികൾ, ജില്ലയിലെ റോളർ സ്‌കേറ്റിംഗ് താരങ്ങൾ എന്നിവർ പങ്കെടുത്തു. സ്വീപ്പ് നോഡൽ ഓഫീസർ ടി. ബിനുരാജ്, എൻസിസി കമാൻഡിംഗ് ഓഫീസർ ലെഫ്. കേണൽ സുന്ദർ റാം, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, എൻ.സിസി പ്രോഗ്രാം ഓഫീസർ പ്രൊഫ. ജിജോ. കെ ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ആൻസി സാം, കോഴഞ്ചേരി തഹസിൽദാർ ഷൈനി. പി വർഗീസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.