
ഏനാത്ത് : ഏനാത്ത് പഴയ എം സി റോഡരികിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു .ഏനാത്ത് ടൗണിൽ നിന്ന് പൊലീസ് സ്റ്റേഷനു മുന്നിലൂടെ പുതിയ എം സി റോഡിൽ ചേരുന്ന പഴയ എം സി റോഡരികിലാണ് മാലിന്യം . ഏനാത്ത് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് എതിർവശം ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിലും മാലിന്യം തള്ളുന്നു. .മാലിന്യ നിക്ഷേപം വ്യാപകമായിട്ടും അധികൃതർ ഇത് നീക്കംചെയ്യാൻ നടപടി സ്വീകരിക്കുന്നില്ല .കാറ്റടിക്കുമ്പോൾ ഇവിടെ കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പലതും പറന്ന് റോഡിലേക്ക് വീഴും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
