
പത്തനംതിട്ട : സ്‌കൂൾ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പർ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതൽ 10 വരെ എന്നത് രാവിലെ 7.30 മുതൽ 9.30 വരെയാക്കി പുന:കമീകരിച്ചതായി ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു. വൈകിട്ട് മൂന്ന് മുതൽ 04.30 വരെയാണ് ഗതാഗത നിരോധനം.
ഉത്തരവ് നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |