SignIn
Kerala Kaumudi Online
Sunday, 31 May 2026 8.22 AM IST

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

mdma-arrest

വർക്കല: വില്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ വർക്കല പൊലീസ് പിടികൂടി. കല്ലമ്പലം മുത്താന കീഴതിൽവീട്ടിൽ ഡിപിൻ(26),പനയറ ചരുവിള വീട്ടിൽ ഫിറോസ്(37) എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകിട്ടോടെ ശിവഗിരി തൊടുവെ ഭാഗത്ത് എം.ഡി.എം.എ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെക്കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഓട്ടോറിക്ഷയിലെത്തിയ പ്രതികളിൽ നിന്നും ചെറു പാക്കറ്റുകളിലാക്കിയ 2.8ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗത്തിനാവശ്യമുള്ള സിറിഞ്ചുകളും കണ്ടെടുത്തു.പ്രതികൾ അയിരൂർ,കല്ലമ്പലം പൊലീസ് സ്റ്റേഷനുകളിൽ സമാനകേസുകളിൽ മുൻപും പിടിയിലായിട്ടുണ്ട്. ഡിപിൻ പോക്സോ കേസിലെ പ്രതികൂടിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ലഹരിവസ്തുക്കൾ വാങ്ങാൻ ബൈക്കിലെത്തിയ രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL