SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

ലഹരി ഉപയോഗം: ആശങ്കയായി എച്ച്.ഐ.വി വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ ,ലഹരി ഉപയോഗം കാരണം പുതിയ എച്ച്.ഐ.വി ബാധിതരുണ്ടായെന്ന വാർത്ത ആശങ്കക്കിടയാക്കുന്നു. മലപ്പുറം വളാഞ്ചേരിയിൽ ലഹരി കുത്തി വയ്ക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്ത് പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതോടെ സമാനമായി ജില്ലയിലും സംസ്ഥാനത്തും നിരവധി പേർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

എയ്ഡ്സ് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ കുറവ് വന്നതായായി കണക്കുകളുള്ളപ്പോഴും പുതുതായി എച്ച്.ഐ വി ബാധിക്കുന്നവരിൽ ഏറെയും യുവാക്കളാണ്.. ലഹരി ഉപയോഗം വർദ്ധിച്ചതാണ് പ്രധാന കാരണം.2025 ഓടെ സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി പോസറ്റീവ് കേസുകൾ ഇല്ലാതാക്കുകയെന്ന ആരോഗ്യ വകുപ്പിന്റെ ലക്ഷ്യത്തിന് വിലങ്ങുതടിയാവുകയാണിത്..കഴിഞ്ഞ പത്തു വർഷത്തിനിടെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച്.ഐ.വി പോസറ്റീവ് കേസുകളിൽ വലിയ കുറവുണ്ടായതായി ഐ.സി.എം.ആറിന്റെയും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റേയും കണക്കുകൾ വ്യക്തമാക്കിയിരുന്നു. 2011ൽ 2160 പേർക്കാണ് പുതുതായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 2021ൽ ഇവരുടെ എണ്ണം 866 ആയി കുറഞ്ഞിരുന്നു. എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഈ കാലയളവിൽ 81 ശതമാനം കുറവുണ്ടായി. എം.ഡി.എം.എ, മെത്ത് അടക്കമുള്ള സിന്തറ്റിക് ലഹരികൾ വ്യാപകമായതോടെ ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ലഹരി മരുന്ന് ശരീരത്തിൽ കുത്തിവയ്ക്കുന്നവരിലാണ് എയ്ഡ്സ് പിടിപെടാൻ സാധ്യത ഏറ്റവുമധികം. 9.03 ശതമാനത്തിലും ഇതുവഴിയാണ് രോഗം വ്യാപനം .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL