
പയ്യന്നൂർ: പയ്യന്നൂരിലെ ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിൽ 166.68 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നു യുവാക്കൾ പിടിയിലായി. പ്രതികളിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും കണ്ടെടുത്തു.കോഴിക്കോട് അത്തോളി കൊങ്ങന്നൂർ മെറൂൺ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാമസ്ജുദിന് സമീപത്തെ പി.കെ.ആസിഫ് (29), വടക്കുമ്പാട് ജി.എം.യു.പി സ്കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്ത ഫ(29) എന്നിവരാണ് വ്യാഴാഴ്ച രാത്രി പെരുമ്പ ബൈപാസ് റോഡിലെ ലോഡ്ജിൽനിന്നും പിടിയിലായത്.
കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് കൊണ്ടുവന്ന് വിൽപന നടത്താനായിരുന്നു സംഘം ലോഡ്ജിൽ തമ്പടിച്ചത്.
സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പൊലീസിന്റെ പരിശോധനയിൽ ലോഡ്ജിൽ ഷംനാദ് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് എം.ഡി.എം.എ പിടി കൂടിയത്. കട്ടിലിന് മുകളിൽ മയക്കുമരുന്ന് ഉപയോഗിക്കാനായി വച്ചിരുന്ന ഇൻസുലേഷൻ ടേപ്പ് ചുറ്റിയ ഗ്ലാസ് പൈപ്പും പൊലീസ് പിടികൂടി. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മുഹമ്മദ് ഷംനാദിന്റെ ബാഗിൽ നിന്നും 108.5 ഗ്രാമും, ആസിഫിന്റെയും മുഹമ്മദ് മുഹദ് മുസ്തഫയുടെയും പോക്കറ്റിൽ നിന്നും കണ്ടെടുത്തതുൾപ്പെടെയുള്ള എം.ഡി.എം.എ.യുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |