2022 ഫെബ്രുവരി 6: കൊവിഡ് ലോക്ഡൗൺ. രാവിലെ 10.20ന് പ്രതി രാജേന്ദ്രൻ താൻ ജോലി ചെയ്യുന്ന പേരൂർക്കടയിലെ ടീസ്റ്റാളിലെത്തി പ്രഭാത ഭക്ഷണം കഴിച്ച്,തൊട്ടടുത്തുള്ള താമസസ്ഥലത്തേക്ക് മടങ്ങി.
11.29ന് രാജേന്ദ്രൻ കറുത്ത പാന്റും വെള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച് മുഖത്ത് കറുത്ത മാസ്കും തലയിൽ കെട്ടുമായി അമ്പലമുക്ക് ജംഗ്ഷനിൽ നിന്ന് മുട്ടട - കുറവൻകോണം ഭാഗത്തുള്ള റോഡിലേക്ക് നടന്നു
11.32ന് കുറവൻകോണം - മുട്ടട റോഡുകൾ രണ്ടായി തിരിയുന്ന സാന്ത്വനം ആശുപത്രി ജംഗ്ഷനിലെത്തി കൊല നടന്ന ടാബ്സ് അഗ്രി ക്ളിനിക് അലങ്കാരച്ചെടി വില്പനശാലയുള്ള കുറവൻകോണം ഭാഗത്തേക്ക് പോയി.
11.33ന് അലങ്കാരച്ചെടി വില്പനശാലയുടെ സമീപത്തുള്ള ചൈതന്യ വീടിന് മുന്നിലൂടെ നടന്ന് കടയിലെത്തി. കൊലപാതകം നടത്തിയ ശേഷം കവർന്ന സ്വർണമാലയുമായി 11.52 ന് അതേ വീടിന് മുന്നിലൂടെ മടങ്ങിപ്പോയി.
11.54ന് രക്തം പുരണ്ട ഷർട്ടുമായി രാജേന്ദ്രൻ വീണ്ടും സാന്ത്വനം ആശുപത്രി ജംഗ്ഷനിലെത്തി ഒരു ഓട്ടോറിക്ഷ കൈകാണിച്ച് കയറി മുട്ടട റോഡിലെ കോർപ്പറേഷൻ വക അലപ്പുറം കുളത്തിന് സമീപമിറങ്ങുന്നു.
12.3ന് രക്തം പുരണ്ട ഷർട്ട് അലപ്പുറം കുളത്തിൽ ഉപേക്ഷിച്ച്, ഷർട്ടിനടിയിലുണ്ടായിരുന്ന ടീ ഷർട്ടും ധരിച്ച് മുട്ടട പ്രൈമറി ഹെൽത്ത് സെന്ററിന് സമീപമെത്തുന്നു
12.6ന് ഹെൽത്ത് സെന്ററിന് സമീപത്തു നിന്ന് ഒരു സ്കൂട്ടർ യാത്രക്കാരനെ കൈകാണിച്ച് ഇദ്ദേഹത്തോടൊപ്പം സ്കൂട്ടറിന്റെ പിറകിലിരുന്ന് പരുത്തിപ്പാറ ഭാഗത്തേക്ക് സഞ്ചരിക്കുന്നു
12.11 ന് പരുത്തിപ്പാറ വഴി കേശവദാസപുരത്തേക്കും 12.13 ന് കേശവദാസപുരം - ഉള്ളൂർ റോഡിൽ ഇതേ സ്കൂട്ടറിൽ സഞ്ചരിച്ച് ഉള്ളൂർ ജംഗ്ഷനിലുമിറങ്ങുന്നു.
12.16ന് പ്രതി അവിടെനിന്ന് മറ്റൊരു ഓട്ടോയിൽ കയറി വീണ്ടും കേശവദാസപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നു
12.18ന് രാജേന്ദ്രനെയും കൊണ്ട് ഓട്ടോറിക്ഷ കേശവദാസപുരത്തെ ഭാരത് പെട്രോൾ പമ്പിൽ കയറി പെട്രോൾ ഒഴിച്ചു.12.38ന് ഓട്ടോയിൽ പേരൂർക്കട ജില്ലാ ആശുപത്രിക്കു സമീപമുള്ള ഇ.എസ്.ഐ ആശുപത്രിക്ക് മുൻവശമിറങ്ങി രാജേന്ദ്രൻ താമസസ്ഥലത്തേക്ക് പോകുന്നു.
രാത്രി 7.40 കൊലപാതക സമയത്ത് കൈയിലേറ്റ മുറിവിന് ചികിത്സ തേടി പേരൂർക്കട ജില്ലാശുപത്രിയിലെത്തുന്നു
പിറ്റേദിവസം (ഫെബ്രുവരി-7) രാവിലെ 8ന് സ്വദേശമായ തമിഴ്നാട്ടിലെ കാവൽ കിണറിലേക്ക് കടക്കുന്നു.ഉച്ചയ്ക്ക് 2ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിനീതയുടെ സ്വർണമാല 95,000 രൂപയ്ക്ക് പണയം വയ്ക്കുന്നു
അന്ന് വൈകിട്ട് 3ന് കാവൽ കിണറിലുള്ള ഇന്ത്യൻ ബാങ്കിന്റെ പെരുങ്കുഴി ബ്രാഞ്ചിലെത്തി ഓൺലൈൻ മാർക്കറ്റിംഗ് കമ്പനിയിലേക്ക് 32000 രൂപ നിക്ഷേപിക്കുന്നു.
ഫെബ്രുവരി 11ന് രാവിലെ 10ന് കാവൽ കിണറിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് രാജേന്ദ്രനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |