
നെടുമങ്ങാട്: പഴകുറ്റി ഗവ.എൽ.പി.എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കാവ്യാസ്വാദന ശില്പശാല സംഘടിപ്പിച്ചു.കവിതകളുടെ എഡിറ്റിംഗ്,കാവ്യാവതരണം,നൃത്ത രൂപമൊരുക്കൽ എന്നിവ നടന്നു.ഡോ.ബി.ബാലചന്ദ്രൻ നേതൃത്വം നൽകി.നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സാബു ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി വിജയൻ,ഹെഡ്മിസ്ട്രസ് രഞ്ജിത രാഘവൻ,എസ്.എം.സി ചെയർപേഴ്സൺ കോട്ടൈ സാമി,അദ്ധ്യാപകർ കെ.വി.പ്രീത,ശ്രീജാദേവി എന്നിവർ പങ്കെടുത്തു.പത്രപ്രവർത്തകനായിരുന്ന ജി.രാജേഷ് കുമാറിന്റെ ഓർമ്മദിനത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |