
തൊടുപുഴ: സെൻസസ് 2027 ന്റെ ഭാഗമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന സെൽഫ് എന്യൂമറേഷൻ പ്രക്രിയയുടെ ഭാഗമായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻഭാരവാഹികൾ സെൽഫ് ഏന്യൂമറേഷനിൽ പങ്കെടുത്തു. . പ്രസിഡന്റ് പി.എ സലിം കുട്ടി, ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, വൈസ് പ്രസിഡന്റ്, സിനിമോൻ പി എസ്, വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ട്രഷറർ അഭിലാഷ്, താജു എംബി, എബ്രഹാം ഐസക്, നസീർ വിഎസ്, ജോസ് ആലപ്പാട്ട്, മാർട്ടിൻ എന്നിവർ തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ നടത്തിയഓൺലൈൻ സെൻസസ് എ ന്യൂമറേഷനിൽ പങ്കാളികളായത്. ഈ അവസരം പരമാവധി വ്യാപാരി വ്യവസായികൾ ഉപയോഗിക്കണമെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ സലിംകുട്ടി അഭ്യർത്ഥിച്ചു.ഫീൽഡ് ട്രെയിനർമാരായ ഷൈജു തങ്കപ്പൻ, ജ്യോതി, റെനിത സോബി, എന്നിവർ സെൽഫ് ഏന്യൂറേഷന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |