തൃപ്രയാർ: സംസ്ഥാന ബഡ്ജറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് സമ്മാനിച്ചത് ചാകരയാണെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം. അലാവുദ്ദീൻ.
മണ്ണെണ്ണ സബ്‌സിഡി 25 രൂപയിൽ നിന്ന് 75 രൂപയാക്കി. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി, മത്സ്യബന്ധന വകുപ്പിന് 233 കോടി രൂപ, തീരദേശവാസികൾക്ക് പട്ടയം, മത്സ്യവിപണനത്തിനായി സ്ത്രീകൾക്ക് സ്‌കൂട്ടർ, കേരളത്തെ തുറമുഖ നഗരമാക്കും തുടങ്ങിയ ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തിയ വി.ഡി. സതീശൻ സർക്കാരിന് അഭിനന്ദനം അറിയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ അനുമോദനപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യതൊഴിലാളി കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. സിജിത്ത് അദ്ധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. സുരേന്ദ്രൻ മരയ്ക്കാർ, യു.ബി. മണികണ്ഠൻ, പി.സി. ജയപാലൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൻ.എം. നകുലൻ, അബു മാലിക്കുളം, മണി ഉല്ലാസ്, പി.പി. ഷാജി, കെ.സി. പ്രകാശൻ, ബൈജു ഇ.കെ., ഷീബ സതീഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |