തിരുവനന്തപുരം: പേരൂർക്കട സലിം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്നുമുതൽ മേയ് 27 വരെ കലാകായിക സാംസ്‌കാരിക സാമൂഹിക മേഖലകളിൽ പരിശീലനം നൽകും. മണ്ണാമൂല കൺകോർഡിയ യു.പി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 6.30 മുതൽ 8 വരെ ഫുട്ബാൾ,വോളിബാൾ,ക്രിക്കറ്റ് അത്‌ലിറ്റിക്സ് തുടങ്ങിയ ഇനങ്ങളിൽ കായിക പരിശീലനവും 9.30 മുതൽ ഒരുമണിവരെ പാഠ്യേതര വിഷയങ്ങളിൽ ക്ലാസും രണ്ടുമുതൽ 4 വരെ കലാസാഹിത്യ വൈജ്ഞാനിക വിഷയങ്ങളിൽ വർക് ഷോപ്പ് സംഘടിപ്പിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് ഒരു ദിവസത്തെ സഹവാസ ക്യാമ്പ്,പഠന ഉല്ലാസയാത്ര,രക്ഷിതാക്കളുടെ സംഗമം,കുട്ടികളുടെ ഗൃഹ സന്ദർശനം,പരിശീലനത്തിന്റെ അവതരണം,കളികളരി വാർഷികം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.ഫോൺ: 9495824169, 7907527669, 9447009846.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |