തിരുവനന്തപുരം: വിശ്വകർമ്മ സമുദായത്തെ ഭരണപങ്കാളിത്തത്തിലേക്ക് എത്തിക്കാൻ വിശ്വകർമ്മ ജനശക്തി പാർട്ടിക്ക് രൂപം നൽകിയതായി ചെയർമാൻ പി.ആർ.അരുൺകുമാർ,ജനറൽ കൺവീനർ ടി.സുനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.എം.എം.ഹസൻ കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റായിരിക്കെ സംഘടനയെ സെല്ലായി അംഗീകരിച്ചുവെന്ന കത്ത് നൽകിയെങ്കിലും പിന്നീടിത് ഒഴിവാക്കി.ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടിക്ക് രൂപം നൽകിയതെന്നും തിരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് തീരുമാനം പിന്നീടുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |