തിരുവനന്തപുരം: പനത്തുറ തെക്കു ഭാഗത്തുള്ളവർ കടവിലെത്തിയപ്പോൾ അങ്ങേക്കടവിലാണ് തോണിയും കടത്തുകാരനും. അക്കരെ വാഴമുട്ടം സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരാണവർ. നേരെ കൂക്കിവിളിച്ചു. ഹോയ്... കടത്തുകാരൻ വള്ളം അക്കരെ എത്തിച്ചു. ഉത്സാഹത്തോടെ എല്ലാവരും വള്ളത്തിൽ കയറി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവദിനത്തിൽ പങ്കാളിയാകാതിരിക്കുന്നതെങ്ങനെ?
വള്ളമിറങ്ങി കുറച്ചു നടന്നാൽ വാഴമുട്ടം സ്കൂളായി. പനത്തുറ നിന്നും വാഴമുട്ടത്ത് റോഡ് വഴി വരണമെങ്കിൽ രണ്ടു കിലോമീറ്ററോളം ദൂരമുണ്ട്. ഓട്ടോറിക്ഷ പിടിക്കണം.വള്ളത്തിലാണെങ്കിൽ ഈസിയാണ്. ഇതുവഴിയൊരു പാലം വളരെക്കാലമായുള്ള ആവശ്യമാണെങ്കിലും അത് നടപ്പിലായിട്ടില്ലെന്ന് വോട്ടു ചെയ്തു മടങ്ങിയ ലളിതമ്മ പറഞ്ഞു. പനത്തുറയിൽ ബൂത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നുവെന്ന് രാമചന്ദ്രനും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |