SignIn
Kerala Kaumudi Online
Sunday, 26 April 2026 4.54 PM IST

കനത്ത മഴ,പ്ലാവറയിൽ വെള്ളക്കെട്ട്

Increase Font Size Decrease Font Size Print Page
photo1

പാലോട്: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം-തെങ്കാശി റോഡിലെ പ്ലാവറ സി.എസ്.ഐ പള്ളിക്ക് സമീപവും പെട്രോൾ പമ്പിന് സമീപവും രൂക്ഷമായ വെള്ളക്കെട്ട്. ഗതാഗത തടസമുണ്ടാക്കുന്ന നിലയിലാണ് വെള്ളക്കെട്ടുള്ളത്. പ്ലാവറ പെട്രോൾ പമ്പിന് മുന്നിലുള്ള ഓടയും സി.എസ്.ഐ പള്ളിക്ക് സമീപമുള്ള ലോറി വർക്ക്ഷോപ്പിന് മുന്നിലുള്ളതുമായ ഓടകൾ സ്വകാര്യ വ്യക്തികൾ നികത്തിയതിനെ തുടർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായത്. റോഡിനിരുവശത്തുമുള്ള ഓടകളിലെ തടസം മാത്രമല്ല, സമീപത്തെ തോടുകൾ കവിഞ്ഞൊഴുകി വരുന്ന വെള്ളവും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. കനത്ത വെള്ളക്കെട്ടിൽ വാഹനങ്ങൾക്ക് പുറമേ കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.

ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയിൽ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന തടസം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയം വേണ്ടിവരുന്നുണ്ട്. ഓടകളിലെ തടസങ്ങൾ നീക്കം ചെയ്യണമെന്നും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതരോട് പരാതിപ്പെട്ടുവെങ്കിലും നടപടിയുണ്ടാകുന്നില്ല. ഓട നികത്തിയ ഭാഗത്തു നിന്നും അടിയന്തരമായി മണ്ണുമാറ്റി ജലം ഒഴുകുന്നതിനുള്ള തടസ്സം മാറ്റിയില്ലെങ്കിൽ അപകടങ്ങൾ തുടരും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.