തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലി സംസ്ഥാന സമ്മേളനം മേയ് 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ ഉൾപ്പെടുത്തി വിവിധ കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.കഥ, കവിത, ലേഖനം, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് തയ്യാറാക്കൽ എന്നിവയാണ് മത്സര ഇനങ്ങൾ.താത്പര്യമുള്ളവർ തങ്ങളുടെ സൃഷ്ടികൾ മേയ് 5നകം kgoacenter@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.ഫോൺ: 9446848949,9447255867.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |