SignIn
Kerala Kaumudi Online
Thursday, 14 May 2026 2.56 AM IST

വഴിയരികിൽ വസന്തം തീർത്ത് ഗുൽമോഹർ

Increase Font Size Decrease Font Size Print Page
Add as a preferred source on Google

കിളിമാനൂർ: വേനൽക്കാലത്ത് വഴിയരികിൽ അഴക് വിരിയിച്ച് ഗുൽമോഹർ മരങ്ങൾ. വേനലിൽ പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന മരമാണ് ഗുൽമോഹർ എന്ന വാകമരം.

ഏപ്രിൽ - മേയ് മാസങ്ങളിലാണ് ഈ മരങ്ങൾ പൂവണിയുന്നത്. നല്ല സൂര്യപ്രകാശം ആവശ്യമായ ഇവയ്ക്ക് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള വാകയുടെ സ്വദേശം മഡഗാസ്കറാണ്. പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. ഇലകൾ വളരെ ചെറുതാണ്. ചില്ലകളുടെ അറ്റത്ത് കുലകളായാണ് പൂക്കൾ വിടരുക. പരന്ന പച്ചത്തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന ഗുൽമോഹർ മനോഹര കാഴ്ചയാണ്.

Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL