SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.13 PM IST

സംഗീതക്കച്ചേരി സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ്, ഓൾ ഇന്ത്യ റേഡിയോ എന്ന പേര് സ്വീകരിച്ചതിന്റെ തൊണ്ണൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആകാശവാണി തിരുവനന്തപുരം നിലയം ശ്രീവരാഹം ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഗീതക്കച്ചേരി സംഘടിപ്പിച്ചു. സമ്മേളനം ആകാശവാണി തിരുവനന്തപുരം നിലയ മേധാവി ഡോ.എ.ജി.ബൈജു ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം മേധാവി പി.എ.ബിജു ആമുഖ പ്രഭാഷണം നടത്തി.ശ്രീവരാഹം ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്‌ ചെയർമാൻ വാഞ്ചിശ്വരയ്യർ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി മൃദംഗ കലാകാരനുമായ പ്രൊഫസർ വൈക്കം വേണുഗോപാൽ , ആകാശവാണി തിരുവനന്തപുരം നിലയം കർണ്ണാടക സംഗീത വിഭാഗം പ്രോഗ്രാം എക്സിക്യൂട്ടീവ് മനേഷ് എം.പി എന്നിവർ സംസാരിച്ചു.
പന്തളം എസ്. നവീൻ കച്ചേരി അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL