തിരുവനന്തപുരം: വഞ്ചിയൂർ ഉപ്പിടാമൂട് പാലത്തിൽ ഗതാഗതകുരുക്ക് പതിവായതോടെ യാത്രക്കാർ ദുരിതത്തിൽ. ഇന്നലെയും നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു. രാവിലെയും വൈകിട്ടും അവസ്ഥ ഇതായിട്ടും പരിഹരിക്കാനുള്ള നടപടി മാത്രമില്ലെന്നാണ് ആക്ഷേപം.
തിരക്ക് കൂടുമ്പോൾ പൊലീസുകാരെത്തി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കും. ഇതിനുപകരം കൃത്യമായ ആസൂത്രണത്തോടെ സിഗ്നൽ ലൈറ്റുകൾ സജ്ജമാക്കുന്നതടക്കം ബദൽമാർഗങ്ങളാണ് വേണ്ടത്. 12 സിഗ്നൽ ലൈറ്റുകളാണ് ഇവിടെയുണ്ടായിരുന്നത്. സിഗ്നലിൽ 30 സെക്കൻഡ് സമയം ക്രമീകരിച്ചത് പരാതിക്ക് കാരണമായിരുന്നു. എന്നാൽ പ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കാതെ സിഗ്നൽ സംവിധാനം പൂർണമായും നിറുത്തിവയ്ക്കുകയായിരുന്നു. സ്‌കൂളുകൾ തുറക്കുന്നതോടെ ഗതാഗതകുരുക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |