
കിളിമാനൂർ:തകരപ്പറമ്പ് നടന കലോദയം കലാമണ്ഡലം ജയകുമാർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും അവധിക്കാല ക്യാമ്പും സംഘടിപ്പിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജുമോൾ ഉദ്ഘാടനം നിർവഹിച്ചു,ലൈബ്രറി പ്രസിഡന്റ് എസ്. വിദ്യാനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു,ട്രസ്റ്റ് ബോർഡ് അംഗം ജെ.തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു.കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി.പ്രിൻസ്,പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എ.ബിന്ദു,വാർഡ് മെമ്പർ രാധാമണി,ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.സുബൈർ,എം.ബദറുദ്ധീൻ,എ.പി. ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
