
തിരുവനന്തപുരം: പ്രൊഫ.ഡി.തങ്കപ്പൻ നായർ മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത മൂന്ന് കൃതികൾ ഗവ.വിമൻസ് കോളേജ് ഹിന്ദി വിഭാഗം അദ്ധ്യക്ഷ ഡോ.എം.എം.ഷംലി പ്രകാശനം ചെയ്തു.പി.രവികുമാറിന്റെ 'പട്ടിനത്താർ",കെ.എൽ.പോളിന്റെ 'ഇരുമുടിക്കെട്ട്", 'ത്രിപുടി" എന്നീ കൃതികളാണ് വിവർത്തനം ചെയ്തത്. കേരള ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ.ബി.മധു,ഡോ.എം.എസ്.വിനയചന്ദ്രൻ,ജി.സദാനന്ദൻ,എസ്.ഗോപകുമാർ,ഡോ.മധുബാല ജയചന്ദ്രൻ,ഡോ.ലീലാകുമാരി അമ്മ,പി.രവികുമാർ,കെ.എൽ.പോൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |