കാട്ടാക്കട: തൂങ്ങാംപാറയിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല ഹരിജൻ കോളനിയിൽ ഉമേഷ് (27), തൂങ്ങാംപാറ കാട്ടുവിള വിജയ് ഭവനിൽ അജിൻ കുമാർ (30) എന്നിവരാണ് പിടിയിലായത്. കാട്ടാക്കടയിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് പ്രതികൾ ഓട്ടോറിക്ഷ ബസിന് കുറുകെ നിർത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ബസിൽ കയറി ഡ്രൈവറെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു.
അറസ്റ്റിലായ ഉമേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം നടപടികൾ നേരിട്ടിട്ടുള്ള ഇയാൾ പൊലീസ് റൗഡി പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. അജിൻ കുമാർ വധശ്രമക്കേസിലും പോക്സോ കേസിലും പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |