വെഞ്ഞാറമൂട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 3,13,000 രൂപ തട്ടിയെടുത്തതായി പരാതി. മുണ്ടക്കയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓർക്കിഡ് കൺസൽട്ടൻസി ഉടമയ്ക്കെതിരെയാണ് നെല്ലനാട് കാന്തലക്കോണം പുതുവൽവിള വീട്ടിൽ അരുൺ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്.2025ൽ ഫിൻലന്റിലെ വെയർഹൗസിൽ ജോലിക്കുള്ള വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 3,13,000 രൂപ വാങ്ങി.എന്നാൽ ഇത്രയും കാലമായിട്ടും വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |