SignIn
Kerala Kaumudi Online
Monday, 29 June 2026 4.48 AM IST

മദ്യം നൽകാത്തതിന് ആക്രമണം: ഒരാൾ അറസ്റ്റിൽ

വിഴിഞ്ഞം: മദ്യം നൽകാത്തതിനെ തുടർന്ന് വീടുകയറി ആക്രമിച്ച കേസിൽ സഹോദരങ്ങളിലൊരാൾ അറസ്റ്റിൽ. വിഴിഞ്ഞം അടിമലത്തുറയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സൈമണിനെ(38) ആക്രമിച്ച സംഭവത്തിൽ അനു ഡെൻസനാണ് (21)​ പിടിയിലായത്.

സഹോദരൻ അനീഷ് ഡെൻസനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് വിഴിഞ്ഞം എസ്‌.ഐ എം . പ്രശാന്ത് പറഞ്ഞു. മദ്യക്കച്ചവടമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ സൈമണിന്റെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു മദ്യമില്ലെന്ന് പറഞ്ഞതോടെ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് നേർക്ക് വീശി,​ ഒഴിഞ്ഞുമാറിയതിനാൽ വെട്ടേറ്റില്ല. തറയിൽ വീണ സൈമണിനെ ഇരുവരു ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL