
മുടപുരം: ടാറും മെറ്റലുമിളകി പൊട്ടിപ്പൊളിഞ്ഞ് തകർന്നുകിടക്കുന്ന മുടപുരം എസ്.എൻ ജംഗ്ഷൻ - പാവയിൽകട റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തം.മഴ പെയ്താൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന് റോഡിന്റെ മിക്ക ഭാഗവും വെള്ളക്കെട്ടായി മാറും.
കിഴുവിലം ഗ്രാമപഞ്ചായത്തിലെ 12,13 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
ഊരൂട്ടുമണ്ഡപം തമ്പുരാൻ ക്ഷേത്രം,തെന്നൂർക്കോണം ജംഗ്ഷനിലെ വി.ഇ.ഒ ഓഫീസ്,തെന്നൂർകോണം ഉന്നതി എന്നിവയ്ക്ക് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്.കിഴുവിലം യു.പി സ്കൂൾ,പോസ്റ്റോഫീസ്,പറയത്തുകോണം കുളം മുതലായ ഇടങ്ങളിലേക്ക് പോകുന്നത് ഈ റോഡിൽ നിന്നാണ്.ഇതിനു പുറമെ മുടപുരത്ത് നിന്ന് മാമം വഴി നാഷണൽ ഹൈവേയിൽ എത്താനുള്ള ദൂരം കുറഞ്ഞ റോഡുമാണ്.അതിനാൽ നിരവധിപ്പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
സ്കൂൾ , കോളേജ് ബസുകളും ഈ റോഡ് വഴി സർവീസ് നടത്തുന്നുണ്ട്.എത്രയും വേഗം റോഡ് ടാർ ചെയ്ത് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെറുവള്ളിമുക്ക് - ആയുർവേദാശുപത്രി റോഡായ പി.ടി.പി റോഡിലെ പാവയിൽകട ജംഗ്ഷനിൽ നിന്നാരംഭിച്ച് കോരാണി - ചിറയിൻകീഴ് റോഡിലെ എസ്.എൻ ജംഗ്ഷനിൽ ചെന്നുചേരുന്ന റോഡാണിത്
ടാർ ചെയ്തിട്ട് വർഷങ്ങളായി
കാലപ്പഴക്കംകൊണ്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു
ടാറും മെറ്റലുമിളകി ഗട്ടറുകൾ രൂപപ്പെട്ടു
മഴ പെയ്താൽ ചില ഭാഗങ്ങളിൽ നിറയെ വെള്ളമാണ്.പിന്നെ ഇതുവഴിയുള്ള കാൽനട യാത്ര ദുരിതമാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |