SignIn
Kerala Kaumudi Online
Saturday, 18 July 2026 3.50 AM IST

ലാഭവിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി

തിരുവനന്തപുരം: പൂജപ്പുര സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5.10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആജ്ഞനേയം വീട്ടിൽ ജയപ്രകാശ് പിള്ളയാണ് (62) പൂജപ്പുര പൊലീസിൽ പരാതി നൽകിയത്. 2024 ജൂലായ് 20നാണ് കേസിനാസ്‌പദമായ സംഭവം. ലാഭ വിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ഹിങ്ക്ലാജ്ഞ് എന്റർപ്രൈസസ് എന്ന കമ്പനി അക്കൗണ്ടിലേയ്ക്ക് അഞ്ചുലക്ഷം രൂപ നിക്ഷേപിക്കാൻ പ്രതികൾ ജയപ്രകാശ് പിള്ളയോട് ആവശ്യപ്പെട്ടു. പണം നിക്ഷേപിച്ച ശേഷം ലാഭവിഹിതം പിൻവലിക്കാൻ കഴിയാതെ വന്നതോടെ സംഘത്തെ വീണ്ടും ബന്ധപ്പെട്ടു. പരാതി വെബ്സൈറ്ര് മുഖേന രജിസ്റ്റർ ചെയ്യാൻ പിന്നെയും 10,000 രൂപ ചോദിച്ചു. ആ പണവും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. വെബ്സൈറ്റും വാട്സാപ്പ് ഗ്രൂപ്പും ഡിലീറ്ര് ചെയ്‌തതോടെയാണ് തട്ടിപ്പിനിരയായതായി മനസിലായത്. പ്രതികളെന്ന് സംശയിക്കുന്ന മോണിക്ക രാഘവൻ,അങ്കിത്ത് അഗർവാൾ,ദിവ്യാ നായർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL