SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

ഓണത്തിരക്കിൽ നഗരം കുരുക്കിൽ പെട്ട് ജനം

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ തിരക്കായിത്തുടങ്ങി. വലിയ ഷോപ്പിഗ് മാളുകൾക്ക് പുറമെ ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ജനങ്ങൾ ഒഴുകിയെത്തുന്നുണ്ട്. ഇതോടെ കിഴക്കേകോട്ട, പാളയം, തമ്പാനൂർ, ചാല എന്നിവിടങ്ങൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.

സർക്കാർ ജീവനക്കാർക്ക് രണ്ടാം ശനിയും ഇന്നലെയും അവധിയായതോടെ തുണിക്കടകളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ഇന്നലെ മണിക്കൂറുകളോളമാണ് നഗരത്തിന്റെ പലഭാഗത്തും ഗതാഗതക്കുരുക്കിൽ പെട്ടത്.

ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും ഓണവാങ്ങലിന്റെ ആവേശത്തിന് കുറവില്ല.

ജനത്തിരക്ക് ഏറിയതോടെ നഗരത്തിൽ ഗതാഗത കുരുക്കും വർദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നതോടെ നഗരത്തിലെ തിരക്ക് കൂടുതൽ വർദ്ധിക്കുനതാണ്. വരും ദിവസങ്ങളിൽ തിരക്ക് ഇതിലും ഏറുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്കും വർദ്ധിക്കും.

 ആവശ്യക്കാരേറെ

മഴയെ വകവയ്ക്കാതെ കുടുംബങ്ങളടക്കം നിരവധി പേരാണ് നഗരത്തിലെത്തുന്നത്. ഓണത്തോടനുബന്ധിച്ച് വിവിധ വ്യാപാരസ്ഥാപനങ്ങളിലെ ഡിസ്കൗണ്ട് സെയിലുകളും ഓഫറുകളുമായാണ് മാളുകൾ ആളുകളെ ആകർഷിക്കുന്നത്. ചെരിപ്പ്,ബാഗ്,പാത്രങ്ങൾ,ഇലക്ട്രോണിക് ഉപകരണങ്ങൾ,സൗന്ദര്യവർധക വസ്തുക്കൾ,സമ്മാനപ്പൊതികൾ തുടങ്ങിയവ വാങ്ങാനും തിരക്കേറെയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുന്നതിനുള്ള ഗിഫ്റ്റ് ഹാംപറുകൾക്കും ആവശ്യക്കാരേറെയാണ്.

 തിരക്കേറുന്നു

അത്തം തുടങ്ങുന്നതോടെ ചാലയിൽ തിരക്കേറും. അത്തപ്പൂക്കളത്തിനുള്ള പൂക്കൾ വാങ്ങുന്നവരുടെ തികരക്കാണ് ഇവിടുത്തെ പ്രധാന കാഴ്ച. കോളേജുകൾ,​ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആവശ്യങ്ങൾക്കായി പൂക്കളും മറ്റ് അലങ്കാര വസ്തുക്കളും വാങ്ങാൻ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെത്തുന്നുണ്ട് .ആളുകൾ കൂടുതലായി നഗരത്തിലേക്ക് എത്തിത്തുടങ്ങിയതോടെ പ്രധാന റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്.

 അട്ടക്കുളങ്ങര, കിഴക്കേക്കോട്ട, ചാക്ക തുടങ്ങിയ മേഖലകളിൽ വാഹനത്തിരക്ക് കൂടുതലാണ്

 വൈകിട്ട് മാത്രമുണ്ടായിരുന്ന വ്യാപാരകേന്ദ്രങ്ങളിലെ തിരക്ക് ഇപ്പോൾ രാവിലെ തന്നെ ആരംഭിക്കും

 ജനത്തിരക്ക് കണക്കിലെടുത്ത് പല സ്ഥാപനങ്ങളും പ്രവർത്തനസമയം ദീർഘിപ്പിച്ചു

 കനകക്കുന്ന്, മ്യൂസിയം, പുത്തരിക്കണ്ടം മൈതാനം, വെള്ളയമ്പലം മാനവീയം വീഥി തുടങ്ങിയ പ്രധാന വേദികളിലും തിരക്കേറി

ഇപ്പോൾ ട്രെന്റ് മൽ കോട്ടൺ

ഓണവിപണിയിൽ ഇത്തവണ മൽ കോട്ടൺ സാരികൾക്കും ആവശ്യക്കാർ ഏറെയാണ്. കനം കുറഞ്ഞതും സുഖപ്രദവുമായതിനാൽ ഓണാഘോഷങ്ങൾക്ക് മൽ കോട്ടൺ സാരി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഓണം അടുക്കുംതോറും വിൽപ്പന ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL