
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോണുകൾ നഷ്ടമായെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാഗർകോവിൽ എസ്.പി ഓഫീസിലെ സൈബർ ക്രൈം വിഭാഗം നടത്തിയ അനേഷണത്തിൽ കണ്ടെടുത്ത ഫോണുകൾ ഉടമകൾക്ക് കൈമാറി.കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിൻ ഇന്നലെ നാഗർകോവിൽ എസ്.പി ഓഫീസിൽ വച്ച് 260 ഫോണുകളാണ് ഉടമകൾക്ക് കൈമാറിയത്.ഈ വർഷം മാത്രം 1 കോടി രൂപ വില വരുന്ന 580 ഫോണുകളാണ് കണ്ടെടുത്ത് കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |