SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.36 PM IST

കിഴക്കൂട്ട് അനിയൻ മാരാർക്ക് പുരസ്‌കാരം

aniyan

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റേയും പെരുവനം - ആറാട്ടുപുഴ പൂരം ഫെസ്റ്റിവൽ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റിന്റേയും പേരിൽ വർഷംതോറും പൂരാഘോഷകലാകാരന്മാർക്ക് നൽകി വരുന്ന അഡ്വ. എം.പി.സുകുമാരൻ സ്മാരക പുരസ്‌കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക് നൽകും. 10000 രൂപയും മൊമെന്റോയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പെരുവനം പൂരം ദിവസമായ 27ന് പുരസ്കാരം സമ്മാനിക്കും. വെെകിട്ട് ആറിന് പെരുവനം ക്ഷേത്രാങ്കണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രനാണ് പുരസ്‌കാരം സമ്മാനിക്കുക. തൃശൂർ പൂരത്തിൽ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയാണ് കിഴക്കൂട്ട് അനിയൻ മാരാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KIZHAKKOOTT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL