SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.36 PM IST

യു.ഡി.എഫ് കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു

kkm-udf-kalajadha
1

തൃശൂർ: കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അജയ് മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള യു.ഡി.എഫ് കലാജാഥയ്ക്ക് നിർമ്മാതാവ് നെൽസൺ ഐപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. രാജീവ് അദ്ധ്യക്ഷനായി. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂരും നിയോജക മണ്ഡലം ചെയർമാൻ സംസൺ പുലിക്കോട്ടിലും ചേർന്ന് നയിക്കുന്ന കലാജാഥയുടെ ഭാഗമായുള്ള ഇരിക്കുന്നിടം മുടിക്കുന്നവൻ തെരുവുനാടകം ഇന്നലെയും ഇന്നുമായാണ് മണ്ഡലത്തിലൂടെ കടന്നുപോകുന്നത്. അഡ്വ. ഇ.ആർ. ലിജേഷ് ആണ് രചനയും സംവിധാനയും. അഡ്വ. സുബ്രഹ്മണ്യൻ കോ ഓർഡിനേറ്ററായ തെരുവ് നാടകത്തിൽ സഫിയ നിലമ്പൂർ, സുഷിത് കലാഭവൻ, രവീന്ദ്രൻ കലാഭവൻ, നിഷാന്ത് കലാഭവൻ, രാംദാസ് കുന്നംകുളം എന്നിവരാണ് അഭിനയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL