SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.55 PM IST

കവിത പുരസ്‌കാര സമർപ്പണം നടത്തി

award
പി.സലീംരാജിൻ്റെ സ്മരണയ്ക്കായി തളിക്കുളം സൂര്യോദയ വായനശാല ഏർപ്പെർടുത്തിയ കവിത പുരസ്കാര സമർപ്പണം ഡോ. സാബു കോട്ടുക്കലിന് നൽകിക്കൊണ്ട് കെ.ഇ.എൻ. നിർവഹിക്കുന്നു.

തൃപ്രയാർ : കവിയും സാഹിത്യ പത്രപ്രവർത്തകനും സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുനായിരുന്ന പി.സലീംരാജിന്റെ സ്മരണയ്ക്കായി തളിക്കുളം സൂര്യോദയ വായനശാല ഏർപ്പെടുത്തിയ കവിത പുരസ്‌കാര സമർപ്പണം നടത്തി. ഡോ. സാബു കോട്ടുക്കലിന് ( ഇരിപ്പിനെ കുറിച്ച് ഒരു ലഘുപന്യാസം) കെ.ഇ.എൻ. പുരസ്‌കാരം സമർപ്പിച്ചു. തളിക്കുളം ബ്ലോക്ക് ഒറ്റ കവിത മത്സരത്തിൽ കെ.കെ. തുളസിക്കും പുരസ്‌കാരം നൽകി. അഡ്വ. വി.ഡി പ്രേം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്തി ഫലകം തയ്യാറാക്കിയ പി.എച്ച്. യഹിയ, സലിം രാജിന്റെ ചിത്രങ്ങൾ വരച്ച മേഘ്‌ന എന്നിവരെ ആദരിച്ചു. സി. രാവുണ്ണി, കെ.എ. വിശ്വംഭരൻ , ഡോ. സാബു കോട്ടുക്കൽ, കെ.കെ. തുളസി, ഇക്ബാൽ, ഇ.പി.കെ. സുഭാഷിതൻ, എം.എസ്. ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL