
തൃശൂർ: നൂറിലേറെ പൂരങ്ങൾക്ക് സാക്ഷ്യം വഹിച്ച നായ്ക്കനാലിലെ ആൽമരം മുറിച്ചു മാറ്റി. ആചാരവിധി പ്രകാരം പൂജകൾ നടത്തിയ ശേഷമാണ് മുറിച്ചത്. ഉണങ്ങി ദ്രവിച്ച് തുടങ്ങിയ ആൽ മുറിച്ച് മാറ്റണമെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്. നൂറ്റാണ്ടുകളായി പൂരപ്പതാക കെട്ടിയിരുന്നത് നായ്ക്കനാലിലായിരുന്നു.
ഉണങ്ങി ദ്രവിച്ച ജീവനില്ലാത്ത ആൽമരത്തിൽ പൂരപ്പതാക ഉയർത്തുന്നത് ദോഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുറിച്ചു മാറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡിനെ സമീപിച്ചത്. തുടർന്ന് അടുത്തദിവസം പ്രതീകാത്മകമായി മറ്റൊരു ആൽമരം നടും. പൂരത്തിന് ശേഷം ആചാരവിധി പ്രകാരം മറ്റൊരു ആൽമരവും നടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |