വടക്കാഞ്ചേരി: ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നൂറ്റിമുപ്പത്തിയൊന്നാം ഭരണഘടനാ ഭേദഗതി ബിൽ ജനാധിപത്യവിരുദ്ധമെന്ന് കെ. രാധാകൃഷ്ണൻ എം.പി. അവതരണത്തെ എതിർത്ത് നോട്ടീസ് നൽകി. സംസ്ഥാന സർക്കാരുകളുമായോ,മറ്റ് കക്ഷികളുമായോ കൂടിയാലോചന നടത്താതെയാണ് ബിൽ അവതരണം. ഇത് ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് എം.പി. ആരോപിച്ചു. ഇതുവരെ സെൻസസ് നടത്താൻ പോലും തയ്യാറാകാത്ത സർക്കാർ, ഭേദഗതിയുമായി വരുന്നത് ദുരൂഹമാണ്.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടുള്ള രാഷ്ട്രീയ നാടകമാണ് ബിൽ.സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനും അധികാരം കേന്ദ്രത്തിൽ കുമിഞ്ഞുകൂടാനുമുള്ള നീക്കമാണിതെന്നും കുറ്റപ്പെടുത്തി. ബിൽ സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |