ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം 5-ാമത് അഷ്ടപദി സംഗീതോത്സവം ശ്രദ്ധേയമായി. വൈശാഖ മാസാരംഭ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഷ്ടപദി സംഗീതോത്സവം ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. രാവിലെ 6 ന് ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ദീപം നിലവിളക്കിൽ തെളിച്ചതോടെ അഷ്ടപദി അർച്ചന തുടങ്ങിയത്. മെയ് 16 വരെ ദിവസവും വൈകിട്ട് 6.20 മുതൽ 7.20 വരെ മേൽപുത്തൂർ ആഡിറ്റോറിയത്തിലാണ് പ്രഭാഷണം. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് അസോ.പ്രൊഫസർ ഡോ.സുദേവ് കൃഷ്ണ ശർമ്മനാണ് ഇന്നലെ ഭക്തിപ്രഭാഷണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |