
കോടാലി: സർവീസ് പെൻഷൻ പരിഷ്‌കരണം ഇല്ലാതാക്കുന്ന വാലിഡേഷൻ ആക്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമ ഹർജി ക്യാമ്പയിൻ വിജയിപ്പിക്കാൻ കെ.എസ്.എസ്.പി.യു മറ്റത്തൂർ യൂണിറ്റ് കൺവെൻഷൻ അഭ്യർത്ഥിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണൻ, കെ. സുകുമാരൻ, ടി.എ. വേലായുധൻ, കെ. സദാനന്ദൻ, പി.വി. ശാര്‍ങ് ൻ മാസ്റ്റര്‍, വി.എം. ഹംസ, കെ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റിലെ 80 വയസ്സ് തികഞ്ഞ മുതിർന്ന അംഗങ്ങളെയും പുതുതായി എത്തിയ പെൻഷൻകാരെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |