കുമരംപുത്തൂർ: കുമരംപുത്തൂർ കൊങ്ങശ്ശേരി സ്മാരക പൊതുജന വായനശാലയിൽ നാടകക്കാലം പരിപാടി സംഘടിപ്പിച്ചു. നാടകപ്രവർത്തകർ അവരുടെ ഓർമ്മകളും പങ്കുവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തെക്കെക്കര ഉദ്ഘാടനം ചെയ്തു. സി.കെ.എ.റഹ്മാൻ അദ്ധ്യക്ഷനായി. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.കൃഷ്ണദാസ് മുഖ്യാതിഥിയായി. നാടക രചയിതാവും പ്രഭാഷകനുമായ കെ.പി.എസ്.പയ്യനെടം, കെ.ശാന്തകുമാർ, നീലാംബരൻ മോളത്ത്, റഷീദ് കുമരംപുത്തൂർ, രാധാകൃഷ്ണൻ മണ്ണാർക്കാട്, വി.സി.പ്രേംകുമാർ, ലിസി ദാസ്, എൻ.വേണുഗോപാലൻ, പി.വി.ശ്രീകുമാർ, സി.സന്തോഷ് കുമാർ തുടങ്ങിയവർ നാടകക്കാല ഓർമ്മകൾ പങ്കുവെച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |