കാഞ്ഞങ്ങാട്: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ. അദ്ധ്യാപകർ എന്നിവർ രക്തം ദാനം ചെയ്തു. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് രക്തദാനം സംഘടിപ്പിച്ചത്. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.എസ് അരുൺ, ഹെഡ്മാസ്റ്റർ എം. ഗിരീശൻ, അദ്ധ്യാപകരായ സി.എം പ്രജീഷ്, കെ.പി രഞ്ജിത് തുടങ്ങിയവർക്കൊപ്പം നിരവധി രക്ഷിതാക്കളും സന്നദ്ധ രക്ത ദാതാക്കളും രക്തം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു, ക്ലസ്റ്റർ കോർഡിനേറ്റർ പി. സമീർ സിദ്ദീഖി നേതൃത്വം നൽകി. "ഒരു തുള്ളി രക്തം ഒരു ജീവൻ രക്ഷിക്കും എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അദ്ധ്യാപകർ മാതൃക കാട്ടുമ്പോൾ വിദ്യാർത്ഥികളും പ്രചോദിതരാകും" എന്ന് പി.ടി.എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |