SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.21 AM IST

'കുടുക്ക നിറയട്ടെ സമ്പാദ്യശീലം വളരട്ടെ" പദ്ധതിക്ക് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ തുടക്കം

joseh
'കുടുക്ക നിറയട്ടെ സമ്പാദ്യ ശീലം വളരട്ടെ

തൊടുപുഴ: കുട്ടികളിൽ ചെറുപ്രായം മുതലേ സമ്പാദ്യശീലം വളർത്തിയെടുക്കുക, പണത്തിന്റെ മൂല്യം മനസിലാക്കുക, എന്നീ ലക്ഷ്യത്തോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ 'കുടുക്ക നിറയട്ടെ സമ്പാദ്യ ശീലം വളരട്ടെ" പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളിലെ 620 കുട്ടികൾക്കും സൗജന്യമായി കുടുക്കകൾ നൽകി. കുട്ടികൾ കൈയിൽ കിട്ടുന്ന പോക്കറ്റ് മണിയും മറ്റ് തുകകളും അനാവശ്യ കാര്യങ്ങൾക്കായി ചിലവഴിച്ചു കളയാതെ, ഭാവിയിലേക്ക് കരുതിവയ്ക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ തുകകൾ പോലും വലിയ സമ്പാദ്യമായി മാറ്റാനും കുട്ടികളുടെ സമ്പാദ്യത്തിന്റെ നിശ്ചിത ശതമാനം ചാരിറ്റി പ്രവർത്തനത്തിനും ബാക്കി തുക ഉപയോഗിച്ച് കുട്ടികളുടെ വിനോദയാത്ര ഉൾപ്പെടെയുള്ള പഠന പ്രവർത്തനത്തിനും ഉപയോഗിക്കാനും ഈ പ്രവർത്തനത്തിലൂടെ കഴിയും. തൊടുപുഴ എ.ഇ.ഒ ജോസഫ് മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് , സിനു സണ്ണി, ആൽബിൻ ജോസഫ്, അഞ്ചു ജോസഫ് ,മെറിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL