SignIn
Kerala Kaumudi Online
Tuesday, 30 June 2026 4.26 AM IST

അനുമോദനവും ധനസഹായവും

anumodanam
ഫെഡറൽ ബാങ്ക് റീജണൽ മാനേജർ രാഹുൽകൃഷ്ണ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി, പ്ലസ് 2, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പിന് അർഹരായ കുട്ടികളെ മൊഴക്കോം സിവി തറവാട് ഭവനത്തിൽ അനുമോദിച്ചു. തറവാട് പ്രസിഡന്റ് രാധാകൃഷ്ണൻ കാനത്തൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തറവാട്ടച്ഛൻ ബാബു പനയാൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് റീജണൽ മാനേജർ രാഹുൽകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡോ. ഉഷ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു. തറവാട്ടംഗങ്ങളായ സി.വി കുഞ്ഞിരാമൻ, ടി. പ്രസന്ന, മധു ഞണ്ടാടി എന്നിവർക്ക് സാന്ത്വനം കുടുംബ സഹായ നിധി വിതരണം ചെയ്തു. സാന്ത്വനം സമിതി കൺവീനർ ശ്രീധരൻ, മാതൃസമിതി പ്രസിഡന്റ് കാർത്യായനി സംസാരിച്ചു. സെക്രട്ടറി രാജൻ വിഷ്ണുമംഗലം സ്വാഗതവും ചന്ദ്രമോഹൻ മുന്നാട് നന്ദിയും പറഞ്ഞു.മാതൃസമിതി ഭാരവാഹികൾ: സി.വി കാർത്യായനി (പ്രസിഡന്റ്), സി.വി പുഷ്പലത (സെക്രട്ടറി), സി.വി ബിന്ദു (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL