SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.27 AM IST

അക്ഷര പുരസ്കാര വി​തരണം

photo
സബർമതി അക്ഷര പുരസ്‌കാരദാന ചടങ്ങ് സി.ആർ.മഹേഷ്‌ എം. എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി :സബർമതി ഗ്രന്ഥശാലയുടെ നാലാമത് അക്ഷര പുരസ്കാരങ്ങൾ സി​.ആർ. മഹേഷ് എം.എൽ.എ സമ്മാനി​ച്ചു. എഴുത്തിന്റെ ഇഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. മോഹൻദാസ്, കൗൺസിലർ എസ്. സിംലാൽ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജനറൽ സെക്രട്ടറി അരുൺ ഭാരതീയൻ, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി രാജേഷ് പുലരി എന്നിവർ സംസാരി​ച്ചു. സബർമതി അക്ഷര പുരസ്കാരം അനു ചോതിവിള (നോവൽ), ലീലകൃഷ്ണൻ കിളിമംഗലം (കവിത) എന്നിവരും അക്ഷരശ്രീ പുരസ്‌കാരം ദീപ ഹരീന്ദ്ര (കവിത), എസ്. ആദർശ് (നോവൽ) എന്നിവരും ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL