തൃപ്രയാർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജിലെ സി.പി.ജി യൂണിറ്റും ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി നടത്തിയത്. തൃപ്രയാർ എക്‌സൈസ് റേഞ്ച് ഓഫീസർ മുഹമ്മദ് ബാസിൽ മുഖ്യപ്രഭാഷണം നടത്തി. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെ തകർക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യുവതലമുറ ലഹരിക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ എൻ.സി.അനീജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി.ശശിധരൻ, എം.വി. ലതിമോൾ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |