മേലൂർ: പൂലാനിയിലുണ്ടായ മിന്നൽച്ചുഴലിയിൽ കാർഷിക വിളകൾ നശിച്ചു. രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. കുറുപ്പത്തെ ഒമ്പതാം വാർഡിലായിരുന്നു ശക്തമായി കാറ്റ് വീശിയത്. ജാതി, വാഴ, റബ്ബർ, കവുങ്ങ് എന്നിവയ്ക്കായിരുന്നു നാശം. എൽസി നാഴിയംപാറ ശിവദാസൻ മണപ്പറമ്പൻ എന്നിവരുടെ വീടുകളുടെ ഷീറ്റുകൾ പറന്നുപോയി. മണപറമ്പൻ ശിവദാസന്റെ നിരവധി വാഴകളും ജാതി മരങ്ങളും കടപുഴകി. മോഡേൻപ്ലാക്കൽ ഷാജി,തെക്കൻ പൗലോസ്,തെക്കൻ ജോഷി,നാഴിയംപാറ ജോജി, കണ്ണമ്പിള്ളി പോളി,കോവാട്ട് മുകുന്ദൻ എന്നിവരാണ് കൂടുതൽ വിളകൾ നശിച്ച കർഷകർ. വിവരമറിഞ്ഞ് മേലൂർ പഞ്ചായത്ത് കൃഷി ഓഫീസർ രാഹുൽ കൃഷ്ണൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ വൈ.എസ്. അനിൽ, പി.ആർ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |