
തൃശൂർ: 2027ലെ ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ രീതികളെക്കുറിച്ച് ബോധവത്കരിക്കാൻ കോളേജ് വിദ്യാർത്ഥികൾ. കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ ഗവ. കോളേജ്, ഇരിങ്ങാലക്കുട ക്രിസ്റ്റ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ക്യാമ്പെയിന് നേതൃത്വം നൽകുന്നത്. കുട്ടനെല്ലൂർ ഗവ. കോളേജ് അദ്ധ്യാപികയും സെൻസസ് മാസ്റ്റർ ട്രെയിനറുമായ ഡോ. ടി.എൽ. സോണിയുടെ മാർഗനിർദ്ദേശത്തിലാണ് പ്രവർത്തനം. ജൂൺ 30 വരെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം. ജൂലായ് ഒന്നു മുതൽ 31 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും.https://se.census.gov.in പോർട്ടലിൽ കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |