തൃശൂർ: 28,228 ജീവനക്കാരുള്ള കെ.എസ്.ആർ.ടി.സിയിലെ പ്രതിമാസ ശമ്പളച്ചെലവ് 106 കോടിയിലേറെ. 20,904 സ്ഥിരം ജീവനക്കാർക്കും മറ്റുള്ളവർക്കും ഉൾപ്പെടയാണിത്. പെൻഷൻ ചെലവും കോർപറേഷന് വൻബാദ്ധ്യതയാണ്, പ്രതിമാസം 72 ലക്ഷത്തിലേറെ രൂപ. 106കോടി രൂപയോളം ഏപ്രിലിലെ ശമ്പളത്തിനായി ചെലവഴിച്ചപ്പോൾ സ്ഥിരം ജീവനക്കാരുടെ ശമ്പളത്തിന് മാത്രം ചെലവഴിച്ചത് 93.30 കോടിയാണ്.
2026 ഏപ്രിലിൽ 42,585 പേർക്കായി 72.44 കോടി രൂപ പെൻഷൻ നൽകി. ആകെയുള്ള 28,228 ജീവനക്കാരിൽ 20,904 പേർ സ്ഥിരമാണ്. ബാക്കിയുള്ളവരിൽ അഞ്ചു പേർ എച്ച്.ഡി.ഒ കരാർ വ്യവസ്ഥയിലും, 832 പേർ സി.എൽ.ആർ വിഭാഗത്തിലും, 6,487 പേർ ബദലി ജീവനക്കാരുമാണ്.
ടിക്കറ്റ് വരുമാനം 227 കോടി
ഏപ്രിലിൽ ടിക്കറ്റ് വരുമാനമായി ലഭിച്ചത് 227.63 കോടി രൂപ. 2025 - 26 സാമ്പത്തിക വർഷത്തെ ടിക്കറ്റിതര വരുമാനം 330.96 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പരസ്യ ഇനത്തിൽ സർക്കാർ 3.87 കോടി കോർപറേഷന് നൽകി. 2021ൽ 1.31 കോടിയായിരുന്ന പരസ്യവരുമാനം 2022ൽ 8.53 കോടിയായും 2024ൽ 8.77 കോടിയായും ഉയർന്നു. 2025ൽ 7.51 കോടി രൂപയാണ് പരസ്യവരുമാനം.
2021 മുതൽ കെ.എസ്.ആർ.ടി.സി നേരിട്ട് ബസുകളിൽ പരസ്യം ചെയ്തു തുടങ്ങിയതിലൂടെ വലിയൊരു തുക ലഭിക്കുന്നുണ്ട്. 2021ൽ 1.31 കോടിയായിരുന്ന പരസ്യവരുമാനം 2022ൽ 8.53 കോടിയായും, 2024ൽ അത് 8.77 കോടിയായും ഉയർന്നു. 2025ൽ 7.51 കോടി രൂപയാണ് പരസ്യ ഇനത്തിൽ നേരിട്ട് സമാഹരിച്ചത്.
വൻതോതിൽ വായ്പ
2016- 17 മുതൽ 2025- 26 വരെയുള്ള പത്തുവർഷത്തിനിടെ വൻതുക സർക്കാർ വായ്പയായി കോർപറേഷന് നൽകി. 2023- 24 വർഷത്തിലാണ് ഏറ്റവും ഉയർന്ന തുകയായ 2065.57 കോടി രൂപ വായ്പ അനുവദിച്ചത്. 202122ൽ 2037.51 കോടി രൂപയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |